National
ചണ്ഡിഗഡ്: പഞ്ചാബി ഗായികയുടെ മൃതദേഹം ലുധിയാനയിലെ കനാലില് കണ്ടെത്തി. ലുധിയാനയിലെ ജമാല്പുര് സ്വദേശിയായ ഇന്ദര് കൗറിനെയാണു (29- യഷിന്ദര് കൗര്) മരിച്ചനിലയില് കണ്ടെത്തിയത്.
കഴിഞ്ഞ 13ന് വീട്ടില്നിന്ന് കാറില് പുറത്തുപോയ ഇന്ദര് കൗറിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്ന്ന് സുഖ്വീന്ദര് സിംഗ് എന്നയാള് തന്റെ സഹോദരിയെ തട്ടിക്കൊണ്ടുപോയതായി ഇന്ദറിന്റെ സഹോദരന് പരാതി നല്കി.
സുഖ്വീന്ദര് സിംഗ് വിവാഹിതനാണെങ്കിലും, ഇന്ദര് കൗറിനെ വിവാഹം കഴിക്കാന് നിരന്തരം സമ്മര്ദ്ദം ചെലുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സുഖ്വീന്ദറിന്റെ പിതാവ് പ്രീതം സിംഗ്, സുഹൃത്ത് കരംജിത് സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സുഖ്വീന്ദര് കാനഡയിലേക്ക് കടന്നതായി പോലീസ് അറിയിച്ചു. കൗറിന്റെ മൃതദേഹം പോസ്റ്റ്മോര്ട്ടം നടപടികള്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
District News
വലിയതുറ: വേളി കടല്ത്തീരത്ത് കൈകള് മുണ്ടുകൊണ്ട് കൂട്ടിക്കെട്ടിയ നിലയില് കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കൊച്ചുവേളി സ്വദേശി കാര്മലിന്റെ മകള് മത്യേഷ (80) യുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതായി തുമ്പ പോലീസ് അറിയിച്ചു.
അഞ്ച് ദിവസം മുമ്പ് ഇവരെ കാണാതായെന്നു പോലീസില് പരാതി ലഭിച്ചിരുന്നു. വേളിയില് ഇവര് വീട്ടില് ഒറ്റയ്ക്കായിരുന്നു താമസം. മത്സ്യബന്ധനത്തിനു പോയവരാണു ശനിയാഴ്ച രാവിലെ തീരക്കടലില് ഒഴുകി നടക്കുന്ന നിലയില് മൃതദേഹം കണ്ടത്. തുടര്ന്ന് തുമ്പ പോലീസില് വിവരം അറിയിക്കുകയും പോലീസ് എത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.
തുടര്ന്ന് ഇന്ക്വസ്റ്റ് നടപടികള്ക്ക് ശേഷം മെഡിക്കല് കോളജ് ആശുപത്രി മോര്ച്ചറിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. ഇവര് മരിക്കാനിടയായ സാഹചര്യം വ്യക്തമല്ല. പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണം ഊര്ജിതമായി നടക്കുകയാണ്.
District News
തെന്മല : പരാപ്പാർ അണക്കെട്ടിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നു കെഐപി അധികൃതർ കുളത്തൂപ്പുഴ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കാണാതായ തമിഴനാട് സ്വദേശിയുടെതാണെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
അഞ്ച് ദിവസം മുമ്പ് തെൻമലയിൽ എത്തിയ തിരുനൽവേലി സ്വദേശി ഉലകമണി ( 25 ) എന്ന യുവാവിന്റെ ബാഗും അധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും ഡാമി ന്റെ ടോപ്പിൽ നിന്നും കണ്ടെത്തിയിരുന്നു. ഇയാളുടെ ബന്ധുക്കളുമായി പോലീസ് ബന്ധപ്പെടുകയും ജോലി തേടി ഉലകമണി കേരളത്തിലേക്ക് എത്തിയിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
District News
ചവറ : കാണാതായ പുരുഷന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. പന്മന നെറ്റിയാട് അശോക ഭവനത്തിൽ അജയ (അമ്പിളി-48 )ന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്.
ജനുവരി 20 മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു. മൃതദേഹത്തിൽ കണ്ട വസ്ത്രങ്ങളും മറ്റും ബന്ധുക്കൾ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇത് അജയൻ ആണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ചവറ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇയാൾ കുടുംബവുമായി ഏറെനാളായി അകന്നു കഴിഞ്ഞു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: കളമശേരിയിൽനിന്ന് കണ്ടെത്തിയ മൃതദേഹം കുവൈറ്റിൽനിന്ന് നാടുകടത്തിയ കൊല്ക്കത്ത സ്വദേശി സൂരജ് ലാമയുടേതെന്ന് സ്ഥിരീകരണം. ഡിഎന്എ പരിശോധനാ ഫലത്തിലാണ് മൃതദേഹം സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചത്.
രണ്ട് മാസത്തിനുശേഷം പുറത്തുവന്ന ഡിഎൻഎ പരിശോധന ഫലത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. കളമശേരിയിലെ ആളൊഴിഞ്ഞ മേഖലയിൽ നിന്നാണ് സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തത്. ഒക്ടോബര് അഞ്ചിനാണ് ലാമയെ വിമാനത്താവളത്തില് നിന്ന് കാണാതായത്.
പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. തുടർന്ന് മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാ ഫലം അടക്കം അറിയിക്കാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം നിർദേശിച്ചതിനെത്തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കുവൈത്തിൽ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തിനിരയായി ഓര്മ നഷ്ടപ്പെട്ടയാളാണ് സൂരജ് ലാമ. ബെംഗളൂരുവിലിലേക്ക് വിടുന്നതിന് പകരം കൊച്ചിയിലേക്കാണ് സൂരജ് ലാമയെ വിട്ടത്.
District News
വണ്ടിപ്പെരിയാർ: ദിവസങ്ങൾ പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി.
വള്ളക്കടവ് പൊൻനഗർ കോളനിയിൽ മുരുകദാസ് - വിമല ദന്പതികളുടെ മകൻ രാജേഷ് (28) ന്റെ മൃതദേഹമാണ് നെല്ലിമലയ്ക്ക് സമീപം സ്വകര്യവ്യക്തിയുടെ പറന്പിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറെ നാളുകളായി രാജേഷിനെ കാണാനില്ലായിരുന്നു.
നെല്ലിമല കവലയിൽ ഓട്ടോറിക്ഷ വർക്ക്ഷോപ്പ് നടത്തുകയായിരുന്നു രാജേഷ്.
ഇയാളെ കാണാതായതായി മാതാപിതാക്കൾ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കേളജ് ആശുപത്രിയിലേക്കു മാറ്റി.
മൃതദേഹത്തിന് 20 ദിവസത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട് കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം കാണാതായ കോല്ക്കത്ത സ്വദേശി സൂരജ് ലാമയുടേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. കളമശേരി എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്.
സൂരജ് ലാമയുടെ മകനോട് കൊച്ചിയില് എത്താന് പോലീസ് നിർദേശം നൽകി. കൊച്ചി വിമാനത്താവളത്തിലെത്തിയശേഷം സൂരജ് ലാമയെ പിന്നീട് കാണാതാകുകയായിരുന്നു. പിതാവിനെ കാണാതായ ശേഷം ഒന്നര മാസത്തോളം മകൻ സന്ദൻ ലാമ പോലീസ് സ്റ്റേഷനുകളിലടക്കം കയറിയിറങ്ങുകയായിരുന്നു.
ഹേബിയസ് കോർപസ് ഹർജിക്കു പിന്നാലെ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചെങ്കിലും ഈ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനു പിന്നാലെയാണ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.
ദുർഗന്ധം വമിക്കുന്നുവെന്നറിഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് ജീർണിച്ചു തുടങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ലാമയെ കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളോടു സാമ്യമുള്ളതാണ് മൃതദേഹത്തിൽ കണ്ടെത്തിയത്. ഓഗസ്റ്റിൽ കുവൈറ്റിലുണ്ടായ മദ്യദുരന്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർ മരിച്ചിരുന്നു.
കുവൈറ്റിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമയും മദ്യദുരന്തത്തിൽ അകപ്പെട്ട് ആശുപത്രിയിലായിരുന്നു. സൂരജ് ഇത്തരത്തിൽ ആശുപത്രിയിലാണെന്ന് കുടുംബം വൈകിയാണ് അറിയുന്നത്. ഒടുവിൽ ഒക്ടോബർ നാലിന് ബന്ധുക്കളെ പോലും അറിയിക്കാതെ കൊച്ചിയിലേക്ക് സൂരജ് ലാമയെ കയറ്റിവിടുകയായിരുന്നു.
സൂരജ് ലാമയെ കൊച്ചിയിലേക്ക് കയറ്റി വിട്ടതായി ഒക്ടോബർ ഏഴിന് അറിഞ്ഞ കുടുംബം പിറ്റേന്നു തന്നെ കൊച്ചിയിലെത്തി വിവരങ്ങൾ ശേഖരിച്ച് നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെ എട്ടിന് തൃക്കാക്കരയിലെ ഒരു ഹൗസിംഗ് കോളനിയുടെ സമീപത്ത് അലഞ്ഞു തിരിയുന്ന ലാമയെ പോലീസ് കണ്ടെത്തി.
പിന്നീട് അദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. ഇവിടെ പ്രാഥമിക പരിശോധന നടത്തുന്നതിന്റെയും പിന്നീട് ആരും നോക്കാനില്ലാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളടക്കം പോലീസിനു കൈമാറിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് ഹേബിയസ് കോർപസ് ഹർജിയിൽ മകൻ ആരോപിചിരുന്നു.
International
ന്യൂഡൽഹി: റഷ്യയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ആൽവാറിലെ ലക്ഷ്മൺഗഡിലെ കഫൻവാഡ ഗ്രാമവാസിയായ അജിത് സിംഗ് ചൗധരി(22) ആണ് മരിച്ചത്.
2023 ൽ ബഷ്കീർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് കോഴ്സിന് ചേർന്ന അജിത് സിംഗിനെ ഒക്ടോബർ ഒൻപതിന് കാണാതായിരുന്നു. ഉഫ നഗരത്തിലെ ഒരു അണക്കെട്ടിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ 11ന് പാൽ വാങ്ങാൻ ഹോസ്റ്റലിൽ നിന്നും പോയ അജിത് സിംഗ് മടങ്ങിയെത്തിയില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിൽ നിന്നാണ് ചൗധരിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ആൽവാർ സരസ് ഡയറി ചെയർമാൻ നിതിൻ സാഗ്വാൻ പറഞ്ഞു.
സംഭവത്തിൽ റഷ്യയിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിട്ടില്ല. 19 ദിവസം മുമ്പ് നദീതീരത്ത് നിന്ന് അജിത് സിംഗിന്റെ വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, ഷൂസ് എന്നിവ കണ്ടെത്തിയതായി മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആൽവാർ പറഞ്ഞു.
Kerala
പാലക്കാട്: ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം എട്ട് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. പാലക്കാട് മാത്തൂർ കുന്നംപറമ്പ് തണ്ണിക്കോട് സവിതയുടെ മകൻ സുഗുണേശ്വരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 18 വയസായിരുന്നു.
ഒക്ടോബർ 19 നാണ് സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ കോട്ടായി മുട്ടിക്കടവ് ഭാരതപ്പുഴയിലാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്. പെരിങ്ങോട്ടുകുറിശിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Kerala
അയർക്കുന്നം: കോട്ടയം അയർക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശിനി അൽപ്പാനയുടെ മൃതദേഹം കണ്ടെത്തി. അൽപ്പാനയുടെ മൃതദേഹം കുഴിച്ചട്ട സ്ഥലം ഭർത്താവ് സോണി പോലീസിനു കാണിച്ചു കൊടുക്കുകയായിരുന്നു.
പ്രതിയുമായി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലിൽ തലയിടിപ്പിച്ചാണ് അൽപ്പാനയെ കൊലപ്പെടുത്തിയതെന്നും തുടർന്ന് മൃതദേഹം കുഴിയെടുത്ത് മുടിയെന്നും സോണി പോലീസിന് മൊഴി നൽകി.
ഒക്ടോബർ 14നാണ് കൊലപാതകം നടന്നത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സോണി അറസ്റ്റിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.